കണ്ടെയ്ൻമെന്റ് സോണുകളിൽ പോളിയോ വാക്സിൻ വിതരണം ഉടനില്ല

0

സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ പോളിയോ വാക്സിൻ വിതരണം ഉടനില്ല. ഇത് സംബന്ധിച്ച് ആരോ​ഗ്യവകുപ്പ് മാർ​ഗനിർദേശം പുറത്തിറക്കി.

കൊവിഡ് പോസിറ്റീവ് ആയ കുട്ടിക്ക് ഫലം നെ​ഗറ്റീവ് ആയി നാല് ആഴ്ചക്ക് ശേഷം തുള്ളി മരുന്ന് നൽകിയാൽ മതിയെന്ന് മാർ​ഗനിർദേശത്തിൽ പറയുന്നു. കൊവിഡ് നീരീക്ഷണത്തിലുള്ള വ്യക്തികളുള്ള വീട്ടിലെ കുട്ടിക്ക് നീരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം വാക്സിൻ നൽകാം. കൊവിഡ് പോസിറ്റിവ് ആയ ആളുകളുള്ള വീട്ടിലെ കുട്ടിക്ക് പരിശോധന ഫലം നെഗറ്റീവ് ആയി 14 ദിവസത്തിന് ശേഷം തുള്ളി മരുന്ന് നൽകാമെന്നും ആരോ​ഗ്യവകുപ്പ് പുറപ്പെടുവിച്ച മാർ​ഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!