പ്ലസ് വണ്‍ പ്രവേശനം: ജില്ലയില്‍ 3000 സീറ്റുകള്‍ക്ക് കൂടി അനുമതി

0

എസ്എസ്എല്‍സി പരീക്ഷാ ഫലം വരാനിരിക്കെ ജില്ലയില്‍ ഇത്തവണയും പ്ലസ് വണ്ണിനു മൂവായിരത്തോളം അധിക സീറ്റുകള്‍ക്ക് അനുമതി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിലവിലുള്ളതിന്റെ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റുകള്‍ അധികമായി അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം സീറ്റു കൂടി നല്‍കും. ഹ്യുമാനിറ്റീസിന്റെ 4 താല്‍ക്കാലിക ബാച്ചുകള്‍ ഉള്‍പ്പെടെയാണിത്.

ഇതേ വര്‍ധന കഴിഞ്ഞ വര്‍ഷവും അനുവദിച്ചിരുന്നു. പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ പക്ഷേ ജില്ലയിലാകെ എണ്ണൂറോളം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. വൈത്തിരി, എടത്തന, നീര്‍വാരം തുടങ്ങി ചില സ്‌കൂളുകളില്‍ മൂന്നിലൊന്ന് സീറ്റുകളും കാലിയായിരുന്നു. അതേസമയം ഇഷ്ടവിഷയം ഇഷ്ട സ്‌കൂളുകളില്‍ ഇല്ലാതിരുന്നതിനാല്‍ സീറ്റു കിട്ടാതെ വലഞ്ഞവരും ഒട്ടേറെ. 20 ശതമാനത്തോളം വരുന്ന പട്ടികവര്‍ഗ വിഭാഗക്കാരായിരുന്നു അതിലേറെയും. ഈ പ്രശ്‌നം പരിഹരിക്കുന്നതിനു കാക്കവയല്‍, മൂലങ്കാവ്, പനമരം, കുഞ്ഞോം തുടങ്ങിയ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ ഹ്യുമാനിറ്റീസ് ബാച്ചുകള്‍ തുടങ്ങി. അത് ഈ വര്‍ഷവും തുടരും.

Leave A Reply

Your email address will not be published.

error: Content is protected !!