ഇന്ന് മുതല്‍ പ്രാദേശിക വൈദ്യുതി നിയന്ത്രണം

0

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വര്‍ധിക്കുന്ന സാഹചര്യത്തില്‍, ലോഡ് കൂടുന്ന മേഖലകളില്‍ പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഒട്ടാകെയുള്ള ലോഡ്‌ഷെഡിങ് ഇല്ല. വിതരണ ശൃംഖല തകരാറിലാകാതെ നോക്കാനാണ് ക്രമീകരണമെന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി അറിയിച്ചു. രാത്രി സമയത്തുള്ള നിയന്ത്രണമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ 1 മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏര്‍പ്പെടുത്തുക.

നിയന്ത്രണം ഇങ്ങനെ:

  • രാത്രി 10 മുതല്‍ പുലര്‍ച്ചെ 2 വരെ വന്‍കിട വ്യവസായങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കണം.
  • ഈ സമയം ഒഴിവാക്കിക്കൊണ്ട് ജല അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കണം. ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും ഈ സമയത്തു പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
  • രാത്രി 9 കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളില്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളിലെ ലൈറ്റുകളും ഓഫ് ചെയ്യണം.
  • ഗാര്‍ഹിക ഉപയോക്താക്കള്‍ എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യണം.
  • പീക് ലോഡ് സമയത്ത് അനാവശ്യ ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കണം.

 

Leave A Reply

Your email address will not be published.

error: Content is protected !!