തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 101 കടന്നു. 101 രൂപ 33 പൈസയാണ് ഇന്നത്തെ വില. പെട്രോളിന് 107 രൂപ 76 പൈസയാണ്.
എറണാകുളത്തും കോഴിക്കോടും ഡീസല്‍ വില സെഞ്ചുറി അടിക്കാന്‍ ഒരുങ്ങുകയാണ്. എറണാകുളത്ത് ഒരു ലിറ്റര്‍ ഡീസലിന് 99 രൂപ 41 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് ഇത് 99 രൂപ 63 പൈസയാണ്.
എറണാകുളത്ത് പെട്രോളിന് 105 രൂപ 72 പൈസയും കോഴിക്കോട് 105 രൂപ 92 പൈസയുമാണ് ഇന്നത്തെ വില. കഴിഞ്ഞ 21 ദിവസത്തില്‍ ഡീസലിന് 5.87 രൂപയും പെട്രോളിന് 4.07 രൂപയുമാണ് കൂട്ടിയിരിക്കുന്നത്.