നീറ്റ് പരീക്ഷ; ജില്ലയില്‍ ഒമ്പത് കേന്ദ്രത്തിലായി 2,876 വിദ്യാര്‍ഥികള്‍

0

ജില്ലയില്‍ ഒമ്പത് കേന്ദ്രത്തിലായി 2,876 വിദ്യാര്‍ഥികള്‍ ഇന്ന് നീറ്റ് പരീക്ഷ എഴുതുന്നത്. അത്യുഷ്ണത്തിന്റെ സാഹചര്യത്തില്‍ സെന്ററുകളില്‍ കുടിവെള്ള, മെഡിക്കല്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീനങ്ങാടി ഗവ.പോളി ടെക്നിക് കോളജ്, മേപ്പാടി മൗണ്ട് ടാബോര്‍ ഇംഗ്ലീഷ് സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യുഎംഒ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂള്‍, പൂമല മെക്ലോഡ്സ് സ്‌കൂള്‍, മീനങ്ങാടി ഗ്രീന്‍ഹില്‍സ് പബ്ലിക് സ്‌കൂള്‍, കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വന്റ് സ്‌കൂള്‍, കണിയാരം സാന്‍ജോ പബ്ലിക് സ്‌കൂള്‍, ബത്തേരി ഡബ്ല്യുഎംഒ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

നേരത്തെ വയനാടിന് പുറത്തെ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതോടെ ജില്ലയില്‍ മൂന്നാം തവണയാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ടി. സിദ്ദിഖ് എംഎല്‍എ മുന്‍കൈയെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നീറ്റ്, നെറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനു സഹായകമായത്. വയനാടിനു പുറത്ത് കേന്ദ്രങ്ങളിലാണ് ജില്ലയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ മുമ്പ് നീറ്റ്, നെറ്റ് പരീക്ഷകള്‍ എഴുതിയിരുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ജില്ലയില്‍ മൂന്നാം തവണയാണ് നീറ്റ് പരീക്ഷ നടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!