കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടിയില്‍ വനിത ഡ്രൈവര്‍മാര്‍ക്കായി കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റി, മാനന്തവാടി ട്രാഫിക്ക് പോലീസ്, ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടന്ന ക്യാമ്പിന് ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ. ഇബ്രാഹീം, ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ വിമല്‍ റോയ്, ജില്ലാ ആശുപത്രി ഒപ്റ്റോമെടിസ്റ്റ് സലീം ആയാത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.