പ്ലസ് ടു പരീക്ഷാ ഫലം: ജില്ലയില്‍ 72.13 ശതമാനം വിജയം

0

ഹയര്‍ സെക്കന്‍ഡറി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 72.13 ശതമാനം വിജയം. 813 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ജില്ലയിലെ 60 സ്‌കൂളുകളില്‍ നിന്നും 9773 വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 9557 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുകയും 6893 വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടുകയും ചെയ്തു. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 54 ശതമാനം വിജയമാണ് ജില്ല നേടിയത്. 11 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 694 പേര്‍ പരീക്ഷ എഴുതിയതില്‍ 375 പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി.

Leave A Reply

Your email address will not be published.

error: Content is protected !!