പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

0

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു മണി മുതല്‍ പൊതു വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്മെന്റ് പരിശോധിക്കാം. ആദ്യ അലോട്ടുമെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും.

ക്ലാസ്സുകള്‍ ഓഗസ്റ്റ് 22 ന് തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം കഴിഞ്ഞ 18ല്‍ നിന്ന് 25 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്.

ഇന്ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും കൂട്ടിച്ചേര്‍ക്കാനും അവസരം നല്‍കും. ഇതുകൂടി പരിഗണിച്ചായിരിക്കും ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ഓഗസ്റ്റ് 23മുതല്‍ സെപ്റ്റംബര്‍ 30 വരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ നടക്കും. സെപ്റ്റംബര്‍ 30ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിനും അവസാന അലോട്ട്‌മെന്റ് ഓഗസ്റ്റ് 17നും അവസാനിക്കും. കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് ഒന്ന് മുതല്‍ സ്‌കൂളുകളില്‍ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് ഒമ്പതിന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും തുടങ്ങും. കമ്യൂണിറ്റി ക്വാട്ടയില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഓഗസ്റ്റ് 22 മുതല്‍ സമര്‍പ്പിക്കാം. റാങ്ക് പട്ടിക ഓഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനം ആരംഭിക്കും. മാനേജ്‌മെന്റ്ക്വാട്ടയില്‍ ഓഗസ്റ്റ് ആറ് മുതല്‍ 20 വരെ പ്രവേശനം നടത്താം. അണ്‍ എയ്ഡഡ് ക്വാട്ട പ്രവേശനം ഓഗസ്റ്റ് ആറ് മുതല്‍ 20 വരെ നടത്താം.

Leave A Reply

Your email address will not be published.

error: Content is protected !!