കടുവ പശുക്കിടാവിനെ കൊന്നു

0

തലപ്പുഴ ചിറക്കരയില്‍ കടുവ പശുക്കിടാവിനെ കൊന്നു. അഞ്ചാം നമ്പര്‍ പാരിസണ്‍സ് എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിനുള്ളിലെ വയലില്‍ കെട്ടിയിരുന്ന അത്തിക്കാപറമ്പില്‍ എ പി അബ്ദുറഹ്‌മാന്റെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പശുക്കിടാവിനെ 5 മീറ്റര്‍ ദൂരം കടുവ വലിച്ചുകൊണ്ട് പോയിട്ടുണ്ട്. ബെഗൂര്‍ റെയിഞ്ച് ഓഫിസര്‍ ആര്‍ രാഗേഷിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് വനം വകുപ്പ് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

പ്രദേശത്ത് വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അടിയന്തരമായി കൂട് സ്ഥാപിച്ച് കടുവയെ പിടികൂട്ടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ടുതവണ ഈ പ്രദേശത്തുള്ള ആളുകള്‍ കടുവയെ കണ്ടത്. വെള്ളിയാഴ്ച്ച രാവിലെ പാടിയില്‍ വച്ച് കുട്ടികളും ശനിയാഴ്ച രാത്രി പത്തോടെ ചിറക്കര മുസ്ലീംപള്ളിക്ക് സമീപം പ്രദേശവാസികളും കടുവയെ കണ്ടിരുന്നു.കഴിഞ്ഞ കുറച്ച് നാളുകളായി ചിറക്കര, പഞ്ചാരക്കൊല്ലി, മണിയന്‍കുന്ന് പ്രദേശത്ത് കടുവ ഭീഷണി തുടരുകയാണ്. തോട്ടം മേഖലയായതിനാല്‍ തൊഴിലാളികള്‍ക്ക് തൊഴിലിനു പോകാന്‍ പോലും ഭീതിയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!