ഫണ്ട് ക്രമക്കേടില്‍ അന്വേഷണം വേണമെന്ന് വനസംരക്ഷണ സമിതി

0

ചെമ്പ്ര പീക്ക് വനസംരക്ഷണ സമിതിയുടെ ഫണ്ട് ക്രമക്കേടില്‍ പൊലീസ് അന്വേഷണം നടത്തണമെന്ന് വനസംരക്ഷണ സമിതി എക്സിക്യൂട്ടീവ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക തട്ടിപ്പിലെ യാഥാര്‍ഥ്യം പൂര്‍ണമായും പുറത്തുവരാന്‍ വനംവകുപ്പ് നടത്തുന്ന അന്വേഷണം പര്യാപ്തമല്ലെന്നും അംഗങ്ങള്‍ പറഞ്ഞു. എല്ലാ വന സംരക്ഷണ സമിതികളുടെയും സാമ്പത്തിക കാര്യങ്ങള്‍ പൂര്‍ണമായും വനംവകുപ്പ് ഉദ്യോഗസ്ഥനായ സെക്രട്ടറിമാരുടെ നിയന്ത്രണത്തിലാണ്. പ്രതിദിന വരുമാനം ബാങ്കില്‍ അടക്കേണ്ടതും രേഖകള്‍ സൂക്ഷിക്കേണ്ടതും അടുത്ത മാസം അഞ്ചാം തീയതിക്കുള്ളില്‍ തുക എഫ്ഡിഎ ക്ക് സമര്‍പ്പിക്കേണ്ടതും സെക്രട്ടറിയാണ്. നിലവിലെ സെക്രട്ടറി വന്നതോടെ ഒരുയോഗത്തില്‍ പോലും കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും, ചാര്‍ട്ടേഡ് അക്കൗണ്ടിനെ കൊണ്ട് ഓഡിറ്റ് നടത്തണമെന്ന തീരുമാനങ്ങളും മാസങ്ങളായി നടപ്പാക്കിയില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. പൊതുപണം ആരൊക്കെ ദുരുപയോഗം ചെയ്തു എന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ അന്വേഷണം പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റ് കെ.എ അനില്‍കുമാര്‍. എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ വിനോദ്കുമാര്‍, എന്‍ ഡി സാബു, എം സുലൈഖ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!