മൂലങ്കാവ് ലോക്കല്‍ കമ്മറ്റിയംഗവും ചിത്രാലക്കര ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.പി ബൈജുവിന്റെ കുടുംബത്തിനാണ് സിപിഎം സ്നേഹവീടൊരുക്കുന്നത്. മൂലങ്കാവ് ചിത്രാലക്കരയില്‍ 560 സ്‌ക്വയര്‍ഫീറ്റിലാണ് വീടൊരുങ്ങുന്നത്. വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സിപിഎം ജില്ലാസെക്രട്ടറി പി ഗഗാറിന്‍ നിര്‍വ്വഹിച്ചു.
സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായിരുന്നു അകാലത്തില്‍ വിടപറഞ്ഞ കെ.പി ബൈജു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഫെബ്രുവരിയിലാണ് ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബവുമായി ബൈജു വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു ബൈജുവിന്റെ യാത്ര. എന്നാല്‍ ബൈജുവിന്റെ സ്വപ്നം ഏറ്റെടുത്ത് കുടുംബത്തെ ചേര്‍ത്തുപിടിച്ച് സ്നേഹവീട് നിര്‍മ്മിച്ചുനല്‍കുകയാണ് പാര്‍ട്ടി. അഞ്ച് സെന്റ് സ്ഥലം വാങ്ങി അതില്‍ 560 സ്‌ക്വയര്‍ഫീറ്റില്‍ വീട് നിര്‍മ്മിക്കുന്നത്. ഭൂമി കൈമാറല്‍ ബത്തേരി ഏരിയ സെക്രട്ടറി പി. ആര്‍ ജയപ്രകാശും വീട് നിര്‍മ്മാണത്തിന് വാഗ്ദാനം ചെയ്ത തുകയുടെ ആദ്യ ഗഡുഏറ്റുവാങ്ങല്‍ ജില്ലാസെക്രട്ടേറിയറ്റ് അംഗം വി. വി ബേബിയും നിര്‍വ്വഹിച്ചു. ചടങ്ങില്‍ നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ മനോജ് അമ്പാടി അധ്യക്ഷനായി. കണ്‍വീനര്‍ കെ. എന്‍ എബി, പി.കെ രാമചന്ദ്രന്‍,പി. എ ബാലന്‍,സി ആഗ്‌നസ്, സി.എന്‍ രവി, ഷിബില്‍ ബാബു, കെ. പി ഇന്ദുപ്രഭ, അഖില എബി സംസാരിച്ചു. ഒക്ടോബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കുടുംബത്തിന് കൈമാറാനാണ്