സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ എട്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത. മഴയ്ക്ക് പുറമെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ഉയര്‍ന്ന തിരമാല മുന്നറിയിപ്പും പ്രഖ്യാപിച്ചു. ലക്ഷദ്വീപ്, വടക്കന്‍ തമിഴ്‌നാട് തീരങ്ങളിലും ജാഗ്രത നിര്‍ദേശമുണ്ട്. 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇന്ന് രാത്രി 11.30 വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ തീരദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.