കാത്തിരിപ്പിന് വിരാമം; ഐ.ടി.ഐയുടെ ഉദ്ഘാടനം നാളെ
കേരള ഗവണ്‍മെന്റ് വയനാട് ജില്ലയ്ക്ക് അനുവദിച്ച ഐ.ടി.ഐയുടെ ഉദ്ഘാടനം നാളെ വെള്ളമുണ്ടയില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. കാത്തിരിപ്പിനൊടുവില്‍ ഉദ്ഘാടനം ആഘോഷമാക്കാന്‍ ഒരുങ്ങി വെള്ളമുണ്ട പഞ്ചായത്തും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും. കഴിഞ്ഞ ബജറ്റിലാണ് ഇതിനായി തുക വകയിരുത്തിയത്. ആദ്യ ബാച്ചുകളില്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ട്രെന്‍ഡുകള്‍ കോഴ്‌സുകളാണ് തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യോഗം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍, ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത ദിവസങ്ങളില്‍ തന്നെ വാടകക്കെട്ടിടത്തില്‍ ക്ലാസ് തുടങ്ങും.