വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കം
വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ രണ്ട് ജി.എം.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കോക്കടവ് ഫ്‌ലായിം ബോയ്‌സ് ക്രിക്കറ്റ് ക്ലബിന്റെയും, കള്ളംവെട്ടി ബ്ലാക്ക് ബോയ്‌സ് ക്രിക്കറ്റ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വെള്ളമുണ്ട പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്.രണ്ടു ദിവസത്തെ ടൂര്‍ണമെന്റില്‍ ജില്ലയിലെ പത്തോളം പ്രമുഖ ടീമുകള്‍ പങ്കെടുക്കും.
സുജീഷ് കെ അധ്യക്ഷനായിരുന്നു.സുരേഷ് കൊടുവാറ്റില്‍, ധനേഷ് കെ, ജിബിന്‍ ജോര്‍ജ്, അലി എ തുടങ്ങിയവര്‍ സംബന്ധിച്ചു.400 വര്‍ഷത്തിലേറെയായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കിയ കായിക വിനോദമായ ക്രിക്കറ്റ്. ശാരീരിക വൈദഗ്ധ്യം, തന്ത്രപരമായ ചിന്ത, ടീം ഡൈനാമിക്‌സ് എന്നിവയുടെ അതുല്യമായ സംയോജനം കൂടി പ്രദാനം ചെയ്യുന്നുണ്ടെന്ന് ജുനൈദ് പറഞ്ഞു.