ദുരന്തബാധിതരുടെ പുനരധിവാസം; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

0

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. ഉച്ചയ്ക്ക് 3 .30 ന് ഓണ്‍ലൈനായിട്ടായിരിക്കും യോഗം നടക്കുക. പുനരധിവാസവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ പ്രത്യേക യോഗം ചേരുന്നത്. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിര്‍മ്മാണത്തിലും അന്തിമ തീരുമാനം ഉണ്ടാകും. നിര്‍മ്മാണം എങ്ങിനെയാകണമെന്നത് സംബന്ധിച്ചടക്കം ചര്‍ച്ച ചെയ്യും.  പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടമായവര്‍ക്കായിരിക്കും ആദ്യ പരിഗണന. അപകട മേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുനരധിവാസം രണ്ടാംഘട്ടത്തിലായിരിക്കും. ജനുവരിയില്‍ ഗുണഭോക്താക്കളുടെ പട്ടിക പൂര്‍ത്തിയാക്കാനാണ് തീരുമാനം. ടൗണ്‍ഷിപ്പ് നിര്‍മാണം എങ്ങനെ എന്നതടക്കം മന്ത്രിസഭ ചര്‍ച്ച ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!