ഭക്ഷണ പാഴ്‌സലില്‍ തീയതി,സമയം എന്നിവ രേഖപ്പെടുത്തുന്ന സ്റ്റിക്കര്‍ ഒന്നു മുതല്‍

0

ഭക്ഷണ പാഴ്‌സലില്‍ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പ്, സ്റ്റിക്കര്‍ എന്നിവ ഏര്‍പ്പെടുത്തുന്നത് ഫെബ്രുവരി ഒന്നുമുതല്‍. ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇന്നുമുതല്‍ 31 വരെ ഹോട്ടലുകള്‍ക്കും ഭക്ഷണവിതരണ സ്ഥാപനങ്ങള്‍ക്കും ബോധവല്‍ക്കരണം നടത്തും.ഹോട്ടലുകളില്‍നിന്നു പാചകം ചെയ്തു നല്‍കുന്ന ഭക്ഷണപ്പൊതികള്‍ക്കും ബേക്കറികളില്‍ വില്‍ക്കുന്ന ഭക്ഷണ പാക്കറ്റുകള്‍ക്കും ബാധകമാണ്. പാചകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്നുള്ള വിവരവും സ്ലിപ്പില്‍ ഉണ്ടാവണം. സംഘടനകളും വ്യക്തികളും ആശുപത്രികളിലും ഇതര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും വിതരണം ചെയ്യുന്ന പൊതിച്ചോര്‍ ഉള്‍പ്പെടെയുള്ളവയ്ക്കും ബാധകമാവും.

വ്യവസ്ഥകള്‍

*ഹൈറിസ്‌ക് ഹോട്ട് വിഭാഗത്തില്‍പെടുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പാചകം ചെയ്ത് 2 മണിക്കൂറിനുള്ളില്‍ മാത്രം വിതരണം

* പാല്‍, ഇറച്ചി, മീന്‍ എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ 60 ഡിഗ്രി താപനില നിലനിര്‍ത്തി കൊണ്ടുപോകണം

*ബില്‍ ഇല്ലാത്ത ചെറിയ ഹോട്ടലുകളില്‍നിന്നുള്ളവ എത്രസമയം ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തണം

* സദ്യകള്‍ക്കായി തയാറാക്കുന്ന ഭക്ഷണം 60 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കണം

* ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന അസംസ്‌കൃത പദാര്‍ഥങ്ങള്‍ കണ്ടെത്താന്‍ ഇടവിട്ടുള്ള പരിശോധനയുമുണ്ടാകും.

”ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകും. ആദ്യഘട്ടത്തില്‍ നോട്ടിസും പിഴയുമായിരിക്കും. പിന്നീട് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കും.”

 

 

Leave A Reply

Your email address will not be published.

error: Content is protected !!