ചൂരല്‍മല – മുണ്ടക്കൈ ദുരന്തബാധിതരെ സഹായിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു സി.പി.എം ജില്ലാ സമ്മേളനത്തില്‍ പ്രമേയം. പുനരിധവാസ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും പ്രമേയം. പ്രധാനമന്ത്രി വയനാട്ടിലെത്തിയപ്പോള്‍ പുന:രധിവാസത്തിന് പണം തടസ്സമാകില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഒന്നുംകേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. രക്ഷാ പ്രവര്‍ത്തനത്തിന് കേന്ദ്രസേനയെ അയച്ചതിന്റെയും, സഹായം നല്‍കിയതിന്റേയും ചിലവ് കേരളത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും കേരളത്തിന്റെ പകപോക്കല്‍ സമീപനത്തിന്റെ തുടര്‍ച്ചയും ആണ്. കേന്ദ്രത്തിന്റെ ഈ നയത്തിനെതിരെ പ്രക്ഷോഭം ഉയര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതാണ് പ്രമേയം.
ദുരന്തത്തിനിരയായ മനുഷ്യരെ സംപൂര്‍ണമായി പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പറയുന്ന പ്രമേയത്തില്‍ ഏറ്റെടുത്ത സ്ഥലം സംബന്ധിച്ച കേസുകള്‍ക്ക് പരിഹാരം കണ്ട് പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വികരിക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്.