വഴിനടക്കാന്‍ വയ്യ; അമ്പലവയലില്‍ തെരുവുനായകളെ പിടികൂടി തുടങ്ങി

0

അമ്പവലയല്‍ ടൗണില്‍ പൊതുജനങ്ങള്‍ക്ക് ശല്ല്യമായി മാറിയ തെരുവുനായകളെ പിടികൂടാന്‍ തുടങ്ങി. വെളളിയാഴ്ച ജി.എല്‍.പി. സ്‌കൂള്‍ പരിസരത്തുനിന്ന് 14 നായ്ക്കളെ പിടികൂടി. പൂക്കോട് വെറ്ററിനറി കോളേജിലെത്തിച്ച് ഇവയെ വന്ധ്യംകരണം ചെയ്തശേഷം തിരികെ കൊണ്ടുവിടും. ടൗണിലും പരിസരപ്രദേശങ്ങളിലും കൂട്ടമായി അലയുന്ന നായകള്‍ പൊതുജനങ്ങളില്‍ വലിയ ഭീതി സൃഷ്ടിച്ചിരുന്നു.

സ്‌കൂളുകള്‍ തുറക്കുകൂടി ചെയ്തതോടെ സ്ഥിതി ഗുരുതരമായി. ടൗണിന്റെ എല്ലാഭാഗത്തും തെരുവുനായശല്ല്യം രൂക്ഷമായ സാഹചര്യയത്തിലാണ് പഞ്ചായത്ത് ഇടപെട്ട് നായ്ക്കളെ പിടികൂടാന്‍ തീരുമാനമെടുത്തത്. കുടുംബശ്രീമിഷന്‍ വഴി 50000 രൂപ ചിലവഴിച്ചാണ് നായ്ക്കളെ പിടികൂടുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍ പറഞ്ഞു.

നായകളെ പേടിച്ച് സ്‌കൂളിലേക്ക് വരാന്‍ ഭയന്നിരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം നായയെ പിടികൂടിയത് വലിയ ആശ്വാസമായി. അമ്പലവയല്‍ ടൗണ്‍ പ്രദേശത്തെ നായകളെയും വരും ദിവസങ്ങളില്‍ പിടികൂടുമെന്ന് അധികൃതര്‍
പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!