പാല്‍ ക്ഷീരസംഘം സ്വീകരിക്കുന്നില്ല; ഓഫീസിന് മുന്‍പില്‍ സതാഗ്രഹമിരുന്ന് ദമ്പതികള്‍
കര്‍ഷകന്റെ പാല്‍ സ്വീകരിക്കാന്‍ ക്ഷീരസംഘം മുതിരുന്നില്ല. ക്ഷീര കര്‍ഷക ദമ്പതികള്‍ ക്ഷീരസംഘം ഓഫീസിന് മുന്‍പില്‍ സത്യാഗ്രഹ സമരത്തില്‍. വെണ്‍മണി സ്വദേശി വള്ളിക്കാവുങ്കല്‍ ദേവസ്യയും ഭാര്യ സുനിയുമാണ് തലപ്പുഴ ക്ഷീരസംഘം ഓഫീസിന് മുന്‍പില്‍ സതാഗ്രഹമിരിക്കുന്നത്.
ദേവസ്യയും കുടുംബവും 170 ലിറ്റര്‍ പാല്‍ദിവസവും തലപ്പുഴക്ഷീര സംഘത്തില്‍ അളക്കുന്നത്. ഇന്ന് രാവിലെയാണ് ഇനി മുതല്‍ പാല്‍ സംഘത്തില്‍ എടുക്കില്ലെന്ന് ദേവസ്യക്ക് നോട്ടീസ് ലഭിക്കുന്നത്. ഇതോടെ ദേവസ്യയും ഭാര്യയും ക്ഷീര സംഘത്തിന് മുന്‍പില്‍ സത്യഗ്രഹമിരിക്കുന്നത്. അതെ സമയം ദേവസ്യയുടെ പാലില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്നും അത് മറ്റ് പാല്‍ ശേഖരണത്തെയും ബാധിക്കുന്നതിനാലാണ് ദേവസ്യയുടെ പാല്‍ സ്വീകരിക്കാത്തതെന്ന് സംഘം പ്രസിഡന്റ് കെ.വി. ജോണ്‍സണ്‍ പറഞ്ഞു.