ഈ വര്‍ഷം കൊച്ചി ബിനാലെ ഇല്ല.
കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.സഞ്ചരികളുടെ അഭാവവും കലാകാരന്മാര്‍ യാത്രകള്‍ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവച്ചതിന് കാരണമായി.
ബിന്നാലെയുടെ അഞ്ചാം പതിപ്പാണ് നടക്കേണ്ടിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബിനാലെ നടത്തുന്നത് വെല്ലുവിളിയാണ്. ബിനാലെ ഓണ്‍ലൈനായി നടത്തുന്നതിന്റെ സാധ്യതകള്‍ തേടിയിരുന്നു. എന്നിരുന്നാലും ഇതും പ്രയാമസമായതിനെ തുടര്‍ന്നാണ് ബിനാലെ ഈ വര്‍ഷം നടത്തേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്. പകരം 2021ല്‍ ബിനാലെ നടത്തുമെന്ന് സംഘാടകരായ കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ അറിയിച്ചു.
കാലാരംഗത്തിനും ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കിയിരുന്ന ഒന്നായിരുന്നു ബിനാലെ. ബിനാലെയ്്ക്കായി വിദേശകളടക്കം നിരവധി പേരാണ് എത്തിയിരുന്നത്. 2021 ഡിസംബര്‍ 12ന് 12 മണിക്ക് ബിനാലെ അഞ്ചാം പതിപ്പിന് തുടക്കം കുറിക്കാനാണ് തീരുമാനം. കൊവിഡ് പ്രതിസന്ധി കടന്ന് അടുത്ത കൊല്ലം കൊച്ചിയില്‍ കലാ മാമാങ്കത്തിന് കൊടി ഉയരുമെന്നാണ് പ്രതീക്ഷ.