കല്‍പ്പറ്റയില്‍ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
ഹെഡ് പോസ്റ്റോഫീസിന് എതിര്‍ വശം മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ബ്രാഞ്ചിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. സി.എസ്.ആര്‍ ഫണ്ടുപയോഗിച്ച് കല്‍പ്പറ്റ മുണ്ടേരി ബഡ്‌സ് സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയറും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകളും നല്‍കി. കോഴിക്കോട് റീജിയണല്‍ ഹെഡ് എം. റിജു അധ്യക്ഷനായിരുന്നു. സോണല്‍ ഹെഡ് പി.സുനില്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് മാനേജര്‍ ജിതിന്‍ ജോര്‍ജ്, പ്രവീണ്‍ കുമാര്‍, ഡിജേഷ് ആന്റണി, ആര്‍.രാകേഷ്,ഡെന്നി ജേക്കബ്ബ്, ഷിജി തുടങ്ങിയവര്‍ സംസാരിച്ചു. യൂണി മണിയുടെ 25-ാ വാര്‍ഷികവും കല്‍പ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാര്‍ഷികഘോഷവും നടന്നു വരികയാണ്. ഫോറിന്‍ എക്‌സ്‌ചേഞ്ച്, ട്രാവല്‍ ആന്റ് ഹോളിഡേയ്‌സ്, ഗോള്‍ഡ് ലോണ്‍ തുടങ്ങിയവയാണ് യൂണിമണിയുടെ പ്രധാന സേവനങ്ങള്‍.നിലവില്‍ യുണീമണിക്ക് 300 ലധികം ബ്രാഞ്ചുകള്‍ ഉണ്ട്.