കടന്നല്‍ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

0

 

പിണങ്ങോട് കൊച്ചിക്കാവില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു.ഒരാള്‍ മരിച്ചു. 16 ഓളം പേര്‍ക്ക് പരിക്ക്. പൊഴുതന വയനാംകുന്നിലെ ബീരാന്‍ (65) ആണ് മരിച്ചത് . ഗുരുതരമായി പരിക്കേറ്റ 4 പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും , സ്ഥലം ഉടമ ആലിയെ മാനന്തവാടി മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചു. 12 പേരെ ചെന്നലോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കാപ്പിച്ചെടിയില്‍ ഇരുന്ന കടന്നല്‍ക്കൂട് ഇളകിയാണ് അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!