അടുത്ത 4 ദിവസം വ്യാപക മഴയ്ക്കു സാധ്യത വയനാട്ടില്‍ യെല്ലോ അലെര്‍ട്ട്

0

 

സംസ്ഥാനത്ത് അടുത്ത 4 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂണ്‍ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്‌തേക്കും. അറബിക്കടലിലെ കാലവര്‍ഷക്കാറ്റിന്റെയും കേരള കര്‍ണാടക മേഖലയിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനമാണു കാരണം. ഇന്ന് വയനാട്,എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം ദിവസങ്ങള്‍ക്കകം കേരളത്തിന്റെ ബാക്കി പ്രദേശങ്ങളിലേക്കും എത്തിയേക്കും.

Leave A Reply

Your email address will not be published.

error: Content is protected !!