രാത്രിയുടെ മറവിൽ മൈലമ്പാടി, പത്മശ്രീ കവല, ഒന്നാം മൈൽ ഭാഗങ്ങളിൽ ഭീതി വിതക്കുകയാണ് മോഷ്ടാവ്. രാത്രിയിൽ വീടുകളിൽ ആളുണ്ടോ എന്നറിയാൻ വാതിൽ മുട്ടുക. ആളില്ലാത്ത വീടുകളിൽ കയറി വില പിടിപ്പുള്ളതെല്ലാം കൊണ്ടുപോവുക. ഇങ്ങനെ തുടരുന്നു മോഷ്ടാക്കളുടെ രാത്രിയിലെ പ്രവർത്തികൾ. പത്മശ്രീ കവലയിലെ കാട്ടാശ്ശേരി സുഹറയുടെ വീടിൻ്റെ പുറക് വശത്തെ ബലക്ഷയം സംഭവിച്ച വാതിലിൽ രാത്രിയിൽ മുട്ടു കേട്ടു .ഇതിന് പിന്നാലെ പട്ടിയുടെ കുരയും പട്ടിയെ എറിഞ്ഞ് ഓടിക്കുന്ന ശബ്ദവും. അതിനടുത്ത ദിവസവും വാതിലിൽ മുട്ടു കേട്ടു . തൊട്ടടുത്ത കണിയാംപറമ്പിൽ ബിനോയിയുടെ വീട്ടിലും നടന്നു മോഷണം. സമീപത്ത് താമസിക്കുന്ന അനുജൻ ഷൈജു വീടിൻ്റെ വാതിൽ തുറന്ന് കിടക്കുന്നതറിഞ്ഞ് ബിനോയിയെ വിളിച്ചപ്പോഴാണ് മോഷണം നടന്നത് പുറത്തറിയുന്നത്.മൈലമ്പാടിയിൽ മോഷ്ടാക്കളുടെ ശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ മോഷ്ടാവിനെ കണ്ടെത്താൻ ജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.