ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 യുവാക്കള്‍ക്ക് പരിക്ക്

0

 

മേപ്പാടിയില്‍ ബൈക്കുകള്‍ കൂട്ടിയിട്ച്ച് 2 യുവാക്കള്‍ക്ക് പരിക്ക്. ഊട്ടിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ സംഘത്തില്‍പെട്ട പോണ്ടിച്ചേരി സ്വദേശിയായ യുവാവിനും മേപ്പാടി മുക്കില്‍പീടിക സ്വദേശിയായ യുവാവിനുമാണ് പരിക്കേറ്റത്. പോണ്ടിച്ചേരി സ്വദേശി ഡാനിയല്‍,മേപ്പാടി മുക്കില്‍പീടിക സ്വദേശി അസ്‌ളം എന്നിവര്‍ക്കാണ് പരിക്ക്ഇവരെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 2 മണിയോടെ മൂപ്പനാട് വിന്‍ബേ ഹോട്ടലിന് മുന്‍വശമാണ് അപകടം. ഇരുവരുടെയും പരിക്കുകള്‍ ഗുരുതരമല്ല.ഇരുവര്‍ക്കും കാലിനാണ് പരിക്ക്്.രണ്ടു ബൈക്കുകള്‍ക്കും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.മേപ്പാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!