സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; ദേശീയ തലത്തില്‍ ഒന്നാമത് തിരുവനന്തപുരം

0

സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനം വിജയം. തിരുവനന്തപുരം റിജിയന്‍ 98.83 ശതമാനം വിജയവുമായി ദേശീയ തലത്തില്‍ ഒന്നാമത്. cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് ഫലം അറിയാം. ഒന്ന്, രണ്ട് ടേം പരീക്ഷകളില്‍നിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്ക്, പ്രോജക്ടുകള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രീ ബോര്‍ഡ് പരീക്ഷകള്‍ എന്നിവയുടെ വിവരങ്ങളും അറിയാം. രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26നും ജൂണ്‍ നാലിനും ഇടയിലാണ് നടന്നത്. ഒന്നാം ടേം നവംബര്‍ ഡിസംബര്‍ മാസങ്ങളിലും നടന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!