കേരളത്തില്‍ സ്‌കൂളുകള്‍ 15നു ശേഷം തുറന്നേക്കും: 10, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കു മാത്രം പ്രവേശനം

0

കൊവിഡ് വ്യാപനം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നതു സര്‍ക്കാറിന്റെ പരിഗണനയില്‍.നയപരമായ തീരുമാനമെടുത്താല്‍ ഈമാസം 15നു ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തയാറാണെന്നു വിദ്യഭ്യാസ വകുപ്പ് സര്‍ക്കാറിനെ അറിയിച്ചു. ആദ്യഘട്ടത്തില്‍ 10,12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു മാത്രം പ്രവേശനം അനുവദിക്കും. ഇവരെ ബാച്ചുകളായി തിരിച്ച് ക്ലാസുകളില്‍ നിശ്ചിത അകലം ഉറപ്പാക്കും.

ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച് ചെയ്ത ശേഷമാകും അന്തിമ തീരുമാനം. കൊവിഡ് കേസുകള്‍ കൂടുതലുള്ള മേഖലകളില്‍ ക്ലാസ് ഒഴിവാകും. ഇതിനായി എല്ലാ ജില്ലകളിലെയും കൊവിഡ് വിവരങ്ങള്‍ ശേഖരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് അധികം സമയം ബാക്കിയില്ലെന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഒക്ടോബര്‍ 15നു ശേഷം സ്‌കൂളുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും സംസ്ഥാനങ്ങള്‍ മടിച്ചുനില്‍ക്കുകയായിരുന്നു. യുപിയിലും പുതുച്ചേരിയിലും മാത്രമാണ് ക്ലാസ് തുടങ്ങിയത്. തമിഴ്‌നാട് 16 മുതല്‍ സ്‌കൂളുകള്‍ തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!