കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു

0

കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു.അടുത്തമാസം ഒന്ന് മുതല്‍ കുറച്ച ടിക്കറ്റ് നിരക്ക് നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൊവിഡിന് മുമ്പുള്ള നിരക്കിലേക്കാണ് മാറ്റുക. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയുണ്ട്. അത് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ സ്‌കൂള്‍ തുറക്കല്‍ സംബന്ധിച്ച് നാളെ വൈകിട്ട് വിദ്യാഭ്യാസ മന്ത്രിയുമായി യോഗം ചേരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് യാഥാര്‍ത്ഥ്യമാക്കുന്നതിനെ പറ്റിയും ചര്‍ച്ച ചെയ്യും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഏത് രീതിയിലാണ് നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കും.ബസ് ചാര്‍ജ് വര്‍ധനവും കണ്‍സെഷന്‍ നിരക്ക് വര്‍ധനവും വേണമെന്ന് ശുപാര്‍ശയുണ്ട്. കൂടാതെ ലോഫ്‌ലോര്‍, സ്‌കാനിയ ബസുകളില്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ആന്റണി രാജു വ്യക്തമാക്കി. സൈക്കിള്‍ പ്രേമികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി. ഇതിനുള്ള ക്രമീകരണം ബസുകളില്‍ ഒരുക്കുമെന്ന് ആന്റണി രാജു ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.

error: Content is protected !!