തല മാറിയിട്ടും വിജയം വിടാതെ ചെന്നൈ

0

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ വമ്പന്‍ വിജയവുമായി ഐപിഎല്ലിന് തുടക്കമിട്ട് ചെന്നൈ സൂപ്പര്‍കിങ്‌സ്. ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആര്‍സിബി 174 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍ ആര്‍സിബി 20 ഓവറില്‍ 173-6, സി എസ് കെ 18.4 ഓവറില്‍ 176-4.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മികച്ച രീതിയിലാണ് കളി ആരംഭിച്ചത്. ഫാഫ് ഡുപ്ലേസിയും വിരാട്എ കോഹ്ലിയും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. എന്നാല്‍ മുസ്തഫിസുര്‍ റഹ്‌മാന്റെ ബോളിങ് കരുത്തിന് മുന്നില്‍ ആര്‍സിബിക്ക് അടിപതറുകയായിരുന്നു. 4.3 ഓവറില്‍ 41 റണ്‍സെന്ന നിലയിലാണ് ബെംഗളൂരുവിന്റെ ആദ്യ വിക്കറ്റു വീണത്. എന്നാല്‍ അതിവേഗം അഞ്ച് വിക്കറ്റുകള്‍ വീണതോടെ ആര്‍സിബി പ്രതിരോധത്തിലായി. ഇതോടെ അനുജ് റാവത്തിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും ബാറ്റിംഗ് കരുത്ത് ടീമിന് തുണയായി. 25 പന്തില്‍ 48 റണ്‍സടിച്ച അനുജ് റാവത്താണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ദിനേശ് കാര്‍ത്തിക് 26 പന്തില്‍ 38 റണ്‍സടിച്ച് പുറത്താകാതെ നിന്നു. 23 പന്തില്‍ 35 റണ്‍സാണ് ഡുപ്ലേസി നേടിയത്. ചെന്നൈക്കായി മുസ്തഫിസുര്‍ റഹ്‌മാന്‍ നാലോവറില്‍ 29 റണ്‍സിന് നാലു വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ജയിക്കാന്‍ ഉറച്ചു തന്നെയാണ് ചെന്നൈ താരങ്ങള്‍ ബാറ്റ് വീശിയത്. നാലാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നാലെ എത്തിയ അജിങ്ക്യാ രഹാനെയും രചീന്‍ രവീന്ദ്രയും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സിലെത്തി. 37 റണ്‍സെടുത്ത് നില്‍ക്കൊണ് രചിന്‍ രവീന്ദ്ര പുറത്താകുന്നത്. രഹാനെയും ഡാരില്‍ മിച്ചലും ചേര്‍ന്ന് ചെന്നൈയെ 10 ഓവറില്‍ 92 റണ്‍സിലെത്തിച്ചു. ഇരുവരുടേയും വിക്കറ്റ് നഷ്ടമായത് ചെന്നൈയ്ക്ക് പ്രഹരമായി. എന്നാല്‍ 27 പന്തില്‍ 34 റണ്‍സുമായി പുറത്താകാതെ നിന്ന ശിവം ദുബെയും 17 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയും ചേര്‍ന്നുള്ള 66 റണ്‍സ് കൂട്ടുകെട്ട് ചെന്നൈയെ വിജയത്തില്‍ എത്തിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!