ഇന്ന് രാത്രി എട്ടര മുതല്‍ ഒരുമണിക്കൂര്‍  വൈദ്യുതി വിളക്കുകള്‍ ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി

0

ഭൗമ മണിക്കൂറായി ആചരിക്കുന്ന ഇന്ന് രാത്രി എട്ടര മുതല്‍ ഒന്‍പതര വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി. ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.

ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ആരംഭിച്ച ഈ സംരംഭത്തില്‍ 190ല്‍പ്പരം ലോകരാഷ്ട്രങ്ങള്‍ സാധാരണയായി എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂര്‍ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകള്‍ അണച്ച് പങ്കുചേരുന്നു. ഇത്തവണ മാര്‍ച്ച് 23 ന് ഭൗമ മണിക്കൂര്‍ ആചരിക്കാനാണ് ആഹ്വാനം.വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമ മണിക്കൂര്‍ ആചരണത്തിന് വലിയ പ്രസക്തിയുണ്ട്.’- കെഎസ്ഇബി കുറിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!