ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്

0

 

വയനാട് ജില്ലയില്‍ ഇന്ന്  79 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 56 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്ന് വന്ന 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167652 ആയി. 166081 പേര്‍ രോഗമുക്തരായി. നിലവില്‍ 558 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 522 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 934 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 28 പേര്‍ ഉള്‍പ്പെടെ ആകെ 558 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 307 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!