പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് റോഡിലെ ഗര്‍ത്തം മണ്ണിട്ടുനികത്തി. കഴിഞ്ഞ ആഴ്ചയിലാണ് അമ്പലവയല്‍ അമ്പുകുത്തി ബത്തേരി റോഡില്‍ മങ്കൊമ്പ് പാലത്തിനുസമീപത്തെ ഗര്‍ത്തത്തെ കുറിച്ച് വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്ത്. രണ്ടുവര്‍ഷമായി ഗര്‍ത്തം രൂപപ്പെട്ടിട്ട് ഇതിന്റെ അപകടാവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഇടപെടുകയും കഴിഞ്ഞ ദിവസം ഗര്‍ത്തം മണ്ണിട്ടുനികത്തുകയും ചെയ്തത്.