കുരങ്ങന്‍മാര്‍ കൃഷി നശിപ്പിച്ചാല്‍ വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണം മനുഷ്യാവകാശ കമ്മീഷന്‍

0

 

കുരങ്ങന്‍മാര്‍ ക്യഷി നശിപ്പിച്ചാല്‍ തടയാന്‍ മാര്‍ഗമില്ലെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ച സാഹചര്യത്തില്‍ കൃഷി നാശമുണ്ടാകുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പിന് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍. 1980ലെ നിയമപ്രകാരം വന്യജീവി ആക്രമണം കാരണം നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് അടിയന്തിര തീരുമാനമെടുക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.സ്വീകരിച്ച നടപടികള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം.2018 ഓഗസ്റ്റ് 29 ന് ഇതേ വിഷയത്തില്‍ കമ്മീഷന്‍ ഉത്തരവ് പാസാക്കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. കാര്‍ഷിക വിളകള്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത് തടയാന്‍ വൈദ്യുതി വേലി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും കുരങ്ങന്‍മാര്‍ മരങ്ങളിലൂടെ സഞ്ചരിക്കുന്നതിനാല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമ്മീഷനെ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!