ഗോത്ര ഫെസ്റ്റ് ഫെബ്രുവരി 2, 3 തിയ്യതികളില്‍

0

വാളേരി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എങ്കളെ ആട്ടം എന്ന പേരില്‍ ഗോത്ര ഫെസ്റ്റ് ഫെബ്രുവരി 2, 3 തിയ്യതികളില്‍ നടക്കുമെന്ന് സ്‌കൂള്‍ പി.ടി എ കമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഫെബ്രുവരി 2ന് വൈകുന്നേരം 5 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരിക്കും.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വിജയന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശിന്ദ്ര വ്യാസ്, എന്നിവര്‍ സംസാരിക്കും.. 6.30 മുതല്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടി, ഗോത്രായനം,ലഹരി വിരുദ്ധ ഫോട്ടോ പ്രദര്‍ശനം, മണ്‍പാത്രങ്ങള്‍, കൈത്തറി ഉല്‍പ്നങ്ങള്‍, ബു ഉല്‍പ്പനങ്ങളുടെ വിപണ മേളകള്‍,.ഫുട്‌ബോള്‍,അമ്പെയ്ത്ത്, വടംവലി, മല്‍സരം,നാടന്‍ കിഴങ്ങുകളുടെ പുഴുക്കും ചമ്മന്തിയും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ രണ്ടു ദിവസമായി നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ ഹെഡ്മിസട്രസ്സ്, കെ. സുധ, പിടിഎ പ്രസിഡന്റ് അനില്‍കുമാര്‍ പി.ജി, പ്രോഗ്രം കണ്‍വീനര്‍ എം.സി ചക്കോ, വി.കെ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!