മാനന്തവാടിയില്‍ കക്കൂസ് മാലിന്യവും ഓടയില്‍; പൊറുതിമുട്ടി…

0

മാലിന്യങ്ങള്‍ക്കൊപ്പം കക്കൂസ് മാലിന്യങ്ങളും ഓടയിലേക്കൊഴുക്കുന്ന കേന്ദ്രമായി മാനന്തവാടി നഗരം. വളളിയൂര്‍ക്കാവ് റോഡില്‍ ഗുഡ്‌സ് ഓട്ടോ സ്റ്റാന്റിന് സമീപത്തുള്ള ഓടയിലേക്കാണ് കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നത്. പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നും ഓട്ടോ ഡ്രൈവര്‍മാര്‍.

നഗരത്തിലെ പല ഓടകളും മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ്. പലയിടങ്ങളിലും മൂക്ക് പൊത്തി വേണം കടന്നുപോകാന്‍. അതിനിടയിലാണ് വള്ളിയൂര്‍ക്കാവ് റോഡില്‍ ഗുഡ്‌സ് ഓട്ടോ സ്റ്റാന്റിന്റെ എതിര്‍വശത്തെ ഓടയിലേക്ക് കക്കൂസ് മാലിന്യങ്ങളടക്കം ഒഴുക്കിവിടുന്നത്. മുന്‍പും ഇത്തരത്തില്‍ സംഭവമുണ്ടായപ്പോള്‍ മാലിന്യം തുറന്നു വിട്ട സ്ഥാപനത്തിന് ഭീമമായ തുക പിഴ ഈടാക്കിയിരുന്നു.

കാല്‍നടയായും വാഹനങ്ങളിലായും നിരവധി പേര്‍ ഇതുവഴി സഞ്ചരിക്കുമ്പോള്‍ മൂക്ക് പൊത്തിയാണ് പോകുന്നത്. ദുര്‍ഗന്ധം കാരണം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നവരാകട്ടെ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍മാരും. അതേസമയം ഒട്ടോ ഡ്രൈവര്‍മാരുടെ പരാതിയെതുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ സ്ഥലതെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും മാലിന്യം മാറ്റിയില്ലെങ്കില്‍ ദുരിതമനുഭവിക്കുക സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരുമായിരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!