ഭീതി പരത്തി കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം

0

പൂതാടി പഞ്ചായത്തിലെ ഇരുളം മേഖലയില്‍ ചുണ്ടക്കൊല്ലി, ഓര്‍ക്കടവ് മാതമംഗലം, മരിയനാട് പ്രദേശത്താണ് വന്‍തോതില്‍ കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. ഇഞ്ചി, വാഴ ,തെങ്ങ്, കമുക്, കാപ്പി കൃഷികള്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ മുഴുവനായും നശിപ്പിച്ചു.

വനാതിര്‍ത്തിയിലെ വൈദ്യുതി വേലി അറ്റകുറ്റപണികള്‍ നടത്താത്തതും ,കിടങ്ങുകള്‍ ഇടിഞ്ഞ് തീര്‍ന്നതുമാണ് ആനകള്‍ നാട്ടിലിറങ്ങാന്‍ കാരണം .ഇരുളം ടൗണിലെ ഫോറസ്റ്റ് ഓഫീസിന് മുന്‍മ്പില്‍ പോലും കാട്ടാനകള്‍ എത്തിയിട്ടും ആന ശല്യം തടയാന്‍ വനം വകുപ്പ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. സന്ധ്യ മയങ്ങുന്നതോടെ കാട്ടാനകളെ ഭയന്ന് പുറത്ത് ഇറങ്ങാന്‍
പോലും പറ്റാത്ത സാഹചര്യ മാണന്ന് നാട്ടുകാര്‍ പറഞ്ഞു. വന്യമൃഗ ശല്യം പരിഹരിക്കാന്‍ നടപടികള്‍ വനം വകുപ്പ് അധികൃതര്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു .

Leave A Reply

Your email address will not be published.

error: Content is protected !!