പുതിയ ഭരണസമിതി അധികാരമേറ്റു.

0

നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിന്റെ 2024-2029 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി അധികാരമേറ്റു. 9 അംഗ ഭരണ സമിതിയില്‍ പ്രസിഡന്റായി പി. സന്തോഷിനെയും,വൈസ് പ്രസിഡന്റായി യു. വി. ബിജുവിനെയും തെരഞ്ഞെടുത്തു. പുതിയ ഭരണസമിതി അംഗങ്ങള്‍ക്കുള്ള സ്വീകരണവും കാലാവധി പൂര്‍ത്തീകരിച്ച ഭരണ സമിതിക്കുള്ള യാത്രയയപ്പും ദ്വാരക പാസ്ട്രല്‍ സെന്‍ട്രല്‍ ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മനു ജി കുഴിവേലി അധ്യക്ഷനായിരുന്നു. കെ. മുരളീധരന്‍, ഇന്ദിര പ്രേമചന്ദ്രന്‍,എം. കെ. ബാബുരാജ്,പി കെ അനില്‍ കുമാര്‍,എ. ചന്ദ്രന്‍. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. യോഗത്തിന് ബാങ്ക് സെക്രട്ടറി രാജു മാത്യു സ്വാഗതവും,സി എം സന്തോഷ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!