എംഡിഎംഎയുമായി യുവാവ് പിടിയില്‍
എംഡിഎംഎയുമായി യുവാവ് പിടിയില്‍
ബുള്ളറ്റിൽ കടത്തുകയായിരുന്ന 13.8 ഗ്രാം എംഡിഎംഎയുമായി കുറ്റ്യാടി കൊളായി പൊയില്‍ അഞ്ചല്‍ റോഷ(32)നെയാണ് തൊണ്ടര്‍നാട് മട്ടിലയത്ത് വെച്ച് പോലീസ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശാനുസരണം തൊണ്ടര്‍നാട് സിഐ അഷ്‌റഫ് എസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു ലക്ഷം രൂപ വില വരുന്ന എംഡിഎംഎ പിടികൂടിയത്.എസ്‌ഐ അബ്ദുല്‍ അസീസ്, പ്രശാന്ത്, എസ്പിസിഒ യൂനിസ്,വിമല്‍ജിത്ത്, എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു