കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും കോഴിഫാം തകര്‍ന്നു വീണ് 1500 കോഴികള്‍ ചത്തു.മൂപ്പൈനാട് പാടിവയല്‍ വരിപ്രയില്‍ ജയപ്രകാശിന്റെ ഫാമാണ് തകര്‍ന്നത്. കോഴിഫാം നടത്താന്‍ എടുത്ത ബാങ്ക് വായ്പയുടെ മാസത്തവണകള്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ജയപ്രകാശ്.