സംസ്ഥാന അതിര്‍ത്തി മുത്തങ്ങ പൊന്‍കുഴിയില്‍ നടത്തിയ വാഹന പരിശോധനയില്‍ രാസലഹരിയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. പടിഞ്ഞാറത്തറ വൈശാലിമുക്ക് സ്വദേശി വട്ട് ഹൗസില്‍ വി. രഹനാസ് ( 29 ) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 15.1 ഗ്രാം മെത്താഫിറ്റമിന്‍ കണ്ടെടുത്തു. മൈസൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന കേരള ആര്‍ ടി സി ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാള്‍. ജില്ലാ എക്‌സൈസ് ഇന്റലിജിന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌കോഡ്, ജില്ലാ എക്‌സൈസ് ഇന്റലിജെന്റ്‌സ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവിനെ രാസ ലഹരിയുമായി പിടികൂടിയത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സമീറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ വി. കെ മണികണ്ഠന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി അനില്‍കുമാര്‍, പ്രിവന്റിവ് ഓഫീസര്‍ സി. ഡി സാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം. എ രഘു, എം. ജെ ഷിനോജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി. പി, സുദിവ്യ ഭായി, എക്‌സൈസ് ഡ്രൈവര്‍മാരായ ടി. പി സന്തോഷ്, കെ പ്രസാദ് എന്നിവരാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു