വിദ്യാര്‍ത്ഥികളുടെ യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കണം
വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കാനും തിരിച്ചറിയല്‍ കാര്‍ഡില്‍ ബസ് റൂട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്താനും സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ യാത്ര പ്രശ്‌നങ്ങളും കണ്‍സഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഡിഎം കെ ദേവകിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 27 വയസിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ വ്യാജ രേഖയില്‍ കണ്‍സഷന്‍ ആനുകൂല്യം കൈപ്പറ്റുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റീസ് അസോസിയേഷന്‍ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ഇത്തരം കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ കാര്‍ഡ് റദ്ദാക്കാന്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് എഡിഎം നിര്‍ദ്ദേശം നല്‍കി.വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കുമ്പോള്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന്മാനന്തവാടി ജോയിന്റ് ആര്‍ ടി ഒ (ഇന്‍ചാര്‍ജ്) സി.പി ബാബുരാജന്‍ യോഗത്തില്‍അറിയിച്ചു. കണ്‍സഷനായി കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കാത്ത സാഹചര്യം പരിശോധിച്ച് ആവശാനുസരണം അധിക റൂട്ട് അനുവദിച്ച് പാസുകള്‍ വര്‍ധിപ്പിക്കാനും ഇന്റേണ്‍ഷിപ്പ്, ട്രെയിനിങ്ങിന് വിദ്യാര്‍ഥികളെ ബസ് കണ്‍സഷന് പരിഗണിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.ആര്‍ സുമേഷ്, സബ് ഇന്‍സ്പെക്ടര്‍ എ.പി മോഹനന്‍, സുല്‍ത്താന്‍ ബത്തേരി ജോയിന്റ് ആര്‍.ടി.ഒ കെ ആര്‍ ജയദേവന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പി പി രഞ്ജിത്ത്, കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടര്‍ സി കൃഷ്ണന്‍, ഉദ്യോഗസ്ഥര്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റീസ് പ്രതിനിധികള്‍, വിദ്യാര്‍ത്ഥി സംഘടന പ്രധിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.
നിരക്ഷരരെ സാക്ഷരരാക്കാന്‍ മാതൃകാ പദ്ധതിയുമായി സാക്ഷരതാ മിഷന്‍
ജില്ലയില്‍ നിരക്ഷരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കാനുള്ള മാതൃകാ പദ്ധതിയുമായി സാക്ഷരതാ മിഷന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മുട്ടില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിന്റെ സഹകരണത്തോടെയാണ് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. നാഷണല്‍ സര്‍വ്വീസ് സ്‌കീമില്‍ ഉള്‍പ്പെട്ട 100 വളണ്ടിയര്‍മാര്‍ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കും. മുട്ടില്‍ കോളെജില്‍ പഠിക്കുന്ന 1300 വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കോളെജ് പ്രിന്‍സിപ്പാള്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ലിറ്ററസി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ നേതൃത്വം നല്‍കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞന്‍ ജോസഫ് ജോണ്‍ ക്ലാസെടുത്തു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. എം ഷിബിന, ഡോ.മുഹമ്മദ് സയീദ്, ലിറ്ററസി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ പി.റുബീന, ഐ.ക്യൂ.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ.നജ്മുദ്ദീന്‍ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. വിജി പോള്‍, സാക്ഷരതാ മിഷന്‍ ഓഫീസ് സ്റ്റാഫ് പി.വി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
വൃക്ഷത്തൈ വിതരണം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്കരണത്തിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് കീഴിലെ കല്‍പ്പറ്റ ചുഴലിയിലെ നഴ്‌സറിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വൃക്ഷത്തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. വനമഹോത്സവത്തിന്റെ ഭാഗമായി ജൂലൈ ഏഴ് വരെ തൈകള്‍ ലഭിക്കും. മണിമരുത്, നീര്‍മരുത്, അഗസ്ത്യചീര, ഇലഞ്ഞി, നാരകം, നെല്ലി, ഞാവല്‍, പേര, സീതപ്പഴം, കണിക്കൊന്ന, വേങ്ങ, കുന്നിവാക, പ്ലാവ്, താന്നി, ഉങ്ങ്, ആര്യവേപ്പ്, ചന്ദനം, മുള തുടങ്ങിയ വിവിധയിനം വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. താത്പര്യമുള്ളവര്‍ വനം വകുപ്പിന് അപേക്ഷ നല്‍കി ജില്ലാ നഴ്‌സറിയില്‍ നിന്നും തൈകള്‍ നേരിട്ട് കൈപ്പറ്റണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 04936 202623, 8606876575, 6282953332.
എം.എല്‍.എ ഫണ്ട് അനുവദിച്ചു
ടി.സിദ്ദിഖ് എം.എല്‍.എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പൊഴുതന ഗ്രാമപഞ്ചായത്തിലെ ഓണിവയല്‍ റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 10 ലക്ഷം രൂപയും ആണിവയല്‍ റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്കും 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി തവിഞ്ഞാല്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
അധ്യാപക നിയമനം
വെള്ളാര്‍മല ഗവ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ജോഗ്രഫി ടീച്ചറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, എംപ്ലോയ്‌മെന്റ് കാര്‍ഡുമായി ജൂണ്‍ ഒന്‍പതിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936 236690
പാല്‍ ഉത്പന നിര്‍മാണത്തില്‍ പ്രായോഗിക പരിശീലനം
പൂക്കോട് കോളജ് ഓഫ് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ മൂല്യ വര്‍ദ്ധിത പാല്‍ ഉല്‍പന്ന നിര്‍മാണത്തില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. ജൂണ്‍ 10, 11 തിയതികളില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പേട, പനീര്‍, പനീര്‍- ഈത്തപ്പഴം അച്ചാര്‍, ചോക്ലേറ്റ് ബ്രൗണി, തൈര്, ലസി, ്ഗീ കുക്കിസ്, ശ്രീഖണ്ഡ്, നെയ്യ്, സിപ് അപ്പ് തുടങ്ങിയ ഉല്‍പന്നങ്ങളില്‍ പരിശീലനം നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ളവര്‍ ജൂണ്‍ എട്ടിനകം 7994529285, 8289815802 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രവേശനം ആരംഭിച്ചു
മീനങ്ങാടി ഐഎച്ച്ആര്‍ഡി മോഡല്‍ കോളജില്‍ വിവിധ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പിജിഡിസിഎ), ഡിപ്ലോമഇന്‍കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), ജിഎസ്ടി കംപ്ലയിന്‍സ് ആന്‍ഡ് ഇ- ഫയലിംഗ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. താത്പര്യമുള്ളവര്‍ അപേക്ഷ www.ihrdadmissions.org ലോ, സ്‌കൂള്‍ ഓഫീസില്‍ നേരിട്ടോ നല്‍കണം. ഫോണ്‍- 8547005077, 04936-246446
ട്രാഫിക് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
റോഡപകടങ്ങള്‍ തടയുക, കുടംബാംഗങ്ങളിലും സുഹൃത്തുകളിലും റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുക എന്നീ വിഷയങ്ങളില്‍ മുണ്ടേരി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ട്രാഫിക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എസ്.പി.സി ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ കെ.മോഹന്‍ദാസ് ക്ലാസിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.കെ ദീപ, ടി.എല്‍ ലല്ലു എന്നിവര്‍ മറുപടി നല്‍കി. എം സല്‍മ, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എന്‍.എ അര്‍ഷാദ്, അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ഇ. ലേഖ എന്നിവര്‍ പങ്കെടുത്തു.