വെരുകിനേയും കാട്ടുപന്നിയേയും ഷോക്ക് അടിപ്പിച്ച് വേട്ടയാടി ഇറച്ചി വിറ്റ സംഭവത്തില്‍ 3 പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ അങ്ങാടിശ്ശേരി ലെഫ്റ്റ് ഔട്ട് വനഭൂമിയില്‍താമസക്കാരനായ ബിജു.പി.എസ്(51),പന്നിമറ്റം കിച്ചു(ധനില്‍),ചീയമ്പം 73 ഉന്നതിയിലെ സന്തോഷ്, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് വന്യമൃഗങ്ങളുടെ ഇറച്ചിയും കണ്ടെടുത്തു.പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.