അബാക്കസ് സംസ്ഥാനതല പരീക്ഷ ജേതാക്കൾക്കുള്ള അനുമോദനവും അധ്യാപകരെ ആദരിക്കലും

0

 

കല്പറ്റ :ബി സ്മാർട്ട്‌ അബാക്കസ് ഡിസംബറിൽ തൃശ്ശൂരിൽ വെച്ച് നടത്തിയ സംസ്ഥാനതല അബാക്കസ് പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സമ്മാനദാനവും, അധ്യാപകരെ ആദരിക്കലും ശനിയാഴ്ച ഉച്ചക്ക് 2.30 ന്
കൽപ്പറ്റ ട്രിഡന്റ് ആർകേയ്ഡിൽ വെച്ച് കൽപ്പറ്റ നിയോജക മണ്ഡലം MLA സിദ്ദിഖ്  ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിൽ നിന്നും വിവിധ ലെവലുകളിലായി റാങ്കുകൾ കരസ്തമാക്കിയ 86 കുട്ടികൾ പങ്കെടുത്തു.

ബി സ്മാർട്ട്‌ അബാക്കസ് ചെയർമാൻ  നൗഷാദ് അലി അധ്യക്ഷനായ ചടങ്ങിൽ വയനാട് വിഷൻ അവതാരകനും, നടനുമായ ധനേഷ് ദാമോദർ ഫിലിം ആർട്ടിസ്റ് സുബൈർ വയനാട്,നാടൻ പാട്ട് കലാകാരൻ മനോജ്‌ പനമരം, കൽപ്പറ്റ എസ്. ഐ മിഥുൻ, ബി സ്മാർട്ട്‌ അബാക്കസ് എക്സാം ഹെഡ് ഖാലിദ് റഹ്‌മാൻ, പ്രൊജക്റ്റ്‌ മാനേജർമാരായ സുഹൈർ, റിയാസ് പി വി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.വിവിധ തലങ്ങളിൽ റാങ്കിനർഹരായ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ട്രോഫിയും സിർട്ടിഫിക്കറ്റും വിതരണം ചെയ്തു. ബി സ്മാർട്ട്‌ അബാക്കസ് അദ്ധ്യാപകരായ ശ്രീകല പൊഴുതന,താജുനീസ, ജസ്‌ന ഉമ്മു ഇർഫാന പള്ളിക്കൽ, ഉമ്മുൽ ഹൈർ മാനന്തവാടി എന്നിവർ നേതൃത്വo നൽകി.

Leave A Reply

Your email address will not be published.

error: Content is protected !!