വേലിയമ്പം പൈക്കമൂല കാട്ടുനായക ഉന്നതിയില്‍ താമസിക്കുന്ന ഗോപി എന്ന കുട്ടനെ(40)യാണ് അഞ്ചു വര്‍ഷം തടവിന് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതി(1) ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്.2019 നവംബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം.വേലിയമ്പം കുളറാട്ട് കുന്ന് പൈക്കമൂല കാട്ടുനായക ഉന്നതിയിലെ വിജയനാണ് മരണപെട്ടത്.
വേലിയമ്പം കൊളറാട്ട് കുന്ന് പൈക്കമൂല കാട്ടു നായ്ക്ക ഉന്നതിയില്‍ വെച്ച് മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ കോണ്‍ക്രീറ്റ് കട്ട കൊണ്ട് തലക്ക് അടിയേല്‍ക്കുകയായിരുന്നു.അന്നത്തെ കേണിച്ചിറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന സി ഷൈജു ആദ്യ അന്വേഷണം നടത്തുകയും പിന്നീട് വന്ന കെ. വി സജിമോന്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. കേസിന്റെ തെളിവിലേക്ക് 18 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.