യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ നല്‍കുന്ന നാല് സ്‌കോളര്‍ഷിപ്പുകളുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 30 ന് അവസാനിക്കും. യുജിസി ഇഷാന്‍ ഉദയ് സ്‌പെഷല്‍ സ്‌കീം ഫോര്‍ നോര്‍ത്ത് ഈസ്റ്റ് റീജിയന്‍, ഒറ്റപ്പെണ്‍കുട്ടികള്‍ക്കുള്ള ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്പ്, പിജി സ്‌കോളര്‍ഷിപ്പ് ഫോര്‍ യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡേഴ്‌സ്, പിജി എസ് സി എസ് റ്റി സ്‌കോളര്‍ഷിപ്പ് സ്‌കീം എന്നിവയുടെ രജിസ്‌ട്രേഷനാണ് നവംബര്‍ 30 ന് അവസാനിക്കുന്നത്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി രെീൃലവെശു.െഴീ്.ശി നേരിട്ട് അപേക്ഷിക്കാം.
യുജിസി ഇഷാന്‍ ഉദയ് സ്‌കോളര്‍ഷിപ്പ്
ഇന്ത്യയിലെ നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പാണ് ഇഷാന്‍ ഉദയ്. നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ സ്‌കോളര്‍ഷിപ്പിന്റെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് തുല്യ അവസരങ്ങള്‍ നല്‍കാനും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും എന്റോള്‍മെന്റ് അനുപാതം വര്‍ദ്ധിപ്പിക്കാനും വേണ്ടിയാണ് ഇഷാന്‍ ഉദയ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 5400 രൂപയും ടെക്‌നിക്കല്‍, മെഡിക്കല്‍, പ്രൊഫഷണല്‍, പാരാമെഡ്ക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 7800 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്.
യുജിസി ഒറ്റപ്പെണ്‍കുട്ടികള്‍ക്കുള്ള ഇന്ദിരാ?ഗാന്ധി സ്‌കോളര്‍ഷിപ്പ്
ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികളായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യുജിസി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പാണിത്. പ്രതിവര്‍ഷം 36200 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. പിജി കോഴ്‌സിന്റെ കാലാവധിയായ രണ്ട് വര്‍ഷത്തേക്കാണ് ഈ തുക ലഭിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30.
യുജിസി യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡേഴ്‌സ് സ്‌കോളര്‍ഷിപ്പ്
ബിരുദ തലത്തില്‍ മികച്ച മാര്‍ക്ക് നേടിയ റാങ്ക് ജേതാക്കളായ, ബിരുദാനന്തരബിരുദത്തിന് പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്. പ്രൊഫഷണല്‍ കോഴ്‌സുകളോ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളോ ഈ സ്‌കീമിന് കീഴില്‍ വരുന്നതല്ല. ഏതെങ്കിലും അം?ഗീകൃത സര്‍വ്വകലാശാല, ഡീംഡ് യൂണിവേഴ്‌സിറ്റി, പ്രൈവറ്റ് യൂണിവേഴ്‌സിറ്റി, ഓട്ടോണമസ് കോളേജ്, പോസ്റ്റ് ?ഗ്രാജ്വേറ്റ് കോളേജ് എന്നിവിടങ്ങില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന. ബിരുദ തലത്തില്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 3000 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. പ്രതിമാസം 3100 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30.
യു.ജി.സി എസ്.സി, എസ്.ടി സ്‌കോളര്‍ഷിപ്പ്
പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന എസ് സി, എസ് റ്റി, വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച സ്‌കോളര്‍ഷിപ്പാണിത്. എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്‌ള്യൂ, മാസ് കമ്മ്യൂണിക്കേഷന്‍, ജേണലിസം കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. എം.ഇ, എം.ടെക് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് മാസം 7800 രൂപയും മറ്റ് കോഴ്‌സുകള്‍ക്ക് 4500 രൂപയും ലഭിക്കും. 1000 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അവസാന തീയതി നവംബര്‍ 30.