സപ്ലൈകോ ഓണച്ചന്തകൾ ആഗസ്റ്റ് 21 മുതൽ

0

സപ്ലൈകോ ജില്ലാതല ഓണച്ചന്തകൾ ആഗസ്റ്റ് 21 മുതൽ 30 വരെ നടക്കും. ജില്ലാതല ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി ആഗസ്റ്റ് 21 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 14 ജില്ല ആസ്ഥാനങ്ങളിൽ റീജ്യണൽ മാനേജർമാരുടെ മേൽനോട്ടത്തിലാണ് ചന്തകളുടെ പ്രവർത്തനം. സർക്കാർ നിശ്ചയിച്ച കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം. അവധി ബാധകമായിരിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളിൽ രാവിലെ 8.30ന് ആരംഭിച്ച് ജില്ലാ കളക്റ്റർ നിശ്ചയിക്കുന്ന സമയത്ത് അവസാനിപ്പിക്കുമെന്ന് സിഎംഡി (ഇൻ-ചാർജ്ജ്) അലി അസ്ഗർ പാഷ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!