സര്‍വീസുകള്‍ പുനരാരംഭിക്കാന്‍  നടപടി സ്വീകരിക്കും:ഗതാഗതമന്ത്രി

0

പെരിക്കല്ലൂരില്‍ നിന്ന് നിര്‍ത്തലാക്കിയ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നല്‍കിയതായി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. തിങ്കളാഴ്ച മന്ത്രി ഗണേഷ് കുമാറിനെ എം.എല്‍.എ. നേരില്‍കണ്ട് പെരിക്കല്ലൂരിലെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് അനുകൂല നടപടി സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചത്. എം.എല്‍.എ.യുടെ ആവശ്യപ്രകാരം പെരിക്കല്ലൂരിലെ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകളുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച നിയമസഭാ മന്ദിരത്തില്‍ ഉന്നത കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥരുടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!