വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം:എന്‍ഡി അപ്പച്ചന്‍

0

വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍. വയനാട് കലക്ടറേറ്റിന് മുന്നില്‍ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യജീവനുകള്‍ക്ക് വന്യമൃഗങ്ങളുടെ ജീവനുകളെക്കാള്‍ പ്രാധാന്യം നല്‍കണമെന്നും എന്‍ഡി അപ്പച്ചന്‍ പറഞ്ഞു.

വനത്തിന് സമീപം താമസിക്കുന്ന ജില്ലയിലെ മുഴുവന്‍ ആളുകളെയും സര്‍ക്കാര്‍ പ്രീമിയം നല്‍കി ഇന്‍ഷ്വവര്‍ ചെയ്യണമെന്നും കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ഗാന്ധിദര്‍ശന്‍ വേദിയുടെ സത്യാഗ്രഹ സമരത്തില്‍ നേതാക്കള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.വന വിസ്തൃതിക്ക് താങ്ങാന്‍ കഴിയുന്ന എണ്ണത്തില്‍ വന്യമൃഗങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുകയും പല വിദേശരാജ്യങ്ങളിലും വിജയകരമായി പരീക്ഷിച്ച മാതൃകകള്‍ വയനാട്ടിലെ കാടുകളിലും നടപ്പാക്കണമെന്നും ഗാന്ധിദര്‍ശന്‍ വേദി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ജില്ലാ ചെയര്‍മാന്‍ ഇ.വി അബ്രഹാം അധ്യക്ഷനായി. ഇ എ ശങ്കരന്‍, രമേശന്‍ മാണിക്കന്‍, പി.ജെ ഷൈജു , അഡ്വ. അബ്ദുറഹിമാന്‍ കാദിരി, ബെന്നി അരിഞ്ചര്‍മല , സാബു നീര്‍വ്വാരം, എന്നിവര്‍ സംസാരിച്ചു.

വി. വി. നാരായണ വാര്യര്‍, സിബിച്ചന്‍ കരിക്കേടം, ശോഭന കുമാരി , അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, ജോണ്‍സന്‍ തൊഴുത്തിങ്കല്‍, അഡ്വ. അബ്ദുള്‍ സത്താര്‍ മായന്‍, ആര്‍ രാജന്‍, വി.ഡി. രാജു , ഗോപി സി.എ, ജോണ്‍ മാത, ബിന്ദു കെ.ജെ,
തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!