രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉയര്‍ത്തിക്കൊണ്ടുവരുന്ന ജനകീയ വിഷയങ്ങളെ വി.ഡി സതീശന്‍ നിഷ്‌ക്രിയമാക്കുകണെന്നും, ധിക്കാരമുള്ളയാളാണ് വി.ഡി സതീശനെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് വയനാട് വിനോദ സഞ്ചാരകേന്ദ്രമാണെന്നും, രാഹുല്‍ ഗാന്ധി ആഘോഷങ്ങള്‍ നടത്തുന്നത് വിദേശ രാജ്യങ്ങളിലെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു എം.പി ഉണ്ടാകേണ്ട ആത്മാര്‍ത്ഥത രാഹുല്‍ ഗാന്ധിക്ക് ഇല്ലെന്നും, വയനാടിനുവേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നും ഇതിനെതിരെ ബി.ജി.പി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാടിനെ മറ്റൊരു അമേഠിയാക്കരുത്. നിലമ്പൂര്‍ നഞ്ചങ്കോട് പാതയില്‍ രാഹുല്‍ അഭിപ്രായം പറയുന്നില്ല. വനവാസികളുടേയും കര്‍ഷകരുടേയും പ്രശനങ്ങളില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മെഗാഫോണായി ബി.ജെ.പി മാറുമെന്നും, ബി.ജെ.പി ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.