ഭിന്നശേഷി കുട്ടികള്‍ക്ക് ഇന്‍ക്ലുസീവ് കായിക മേള

0

സമഗ്ര ശിക്ഷ കേരളം വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ആദ്യമായി ഭിന്നശേഷി കുട്ടികള്‍ക്ക് ഇന്‍ക്ലുസീവ് കായിക മേള സംഘടിപ്പിക്കുന്നു. മാനന്തവാടി ബിആര്‍സിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് തല കായിക മേള ഡിസംബര്‍ 22ന് വള്ളിയൂര്‍ക്കാവ് എന്‍എം യുപി സ്‌ക്കൂളില്‍ നടത്തുമെന്നും സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.40 ശതമാനത്തിലധികം അംഗ പരിമിതിയുള്ള 102 സ്‌കൂളുകളില്‍ നിന്നുള്ള 200 ലധികം കുട്ടികള്‍ മേളയില്‍ പങ്കെടുക്കും.

ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ ഗെയിംസ് ഇനങ്ങളും മറ്റ് അത്‌ലറ്റിക് മത്സരങ്ങളും ഉണ്ടാകും.ദീപശിഖ പ്രയാണം, മാര്‍ച്ച് പാസ്റ്റ് എന്നിവയും മേളയുടെ ഭാഗമായി നടക്കും.22 ന് രാവിലെ ദിപശിഖ പ്രയാണത്തോട് കൂടി കായികമേള ആരംഭിക്കും. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം ഗണേഷ് പതാക ഉയര്‍ത്തും.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌ന വല്ലി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെറിബ്രല്‍ പാള്‍സിവിഭാഗം ഫുട്‌ബോള്‍ ഇന്ത്യന്‍ ടീം അംഗമായ മുഹമ്മദ് അജ്‌നാസ് മേള ഉദ്ഘാടനം ചെയ്യും.മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസി: ജസ്റ്റിന്‍ ബേബി മുഖ്യാതിഥിയാകും, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, വകുപ്പ് മേധാവികള്‍ ചടങ്ങില്‍ സംബന്ധിക്കും,

 

Leave A Reply

Your email address will not be published.

error: Content is protected !!